സ്വാന്തനം...സായാഹ്നം

ടാക്സ് കണ്‍സള്‍ട്ടന്‍റ്സ് & പ്രാക്ടീഷ്ണേഴ്സ് അസോസിയേഷന്‍ കേരളയുടെ സ്വപ്ന പദ്ധതി. കണക്കെഴുതി കൈയ്യും കഴുത്തും കുഴഞ്ഞ് കാലം തള്ളി നീക്കുന്ന നമ്മുടെ സ്വന്തം കാരണവന്‍മാരായ ടാക്സ് കണ്‍സള്‍ട്ടന്‍റമാര്‍ക്കും പ്രാക്ടീഷ്ണډാര്‍ക്കും ഒരു കൈ സഹായകവുമായി ടി.സി.പി.എ.കെ.

സര്‍ക്കാര്‍ ഖജനാവിന് ഘനം കൂട്ടാന്‍ വ്യാപാര സമൂഹത്തോടൊപ്പം തങ്ങളുടെ ജീവിത സായാഹ്നം വരെ പ്രവര്‍ത്തിച്ച കണക്കെഴുത്ത്കാര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ ഞെട്ടറ്റു വീഴുന്ന ദുഃഖകരമായ സാഹചര്യത്തെ തരണം ചെയ്യാന്‍ ഒരു കൈ സഹായമാകുന്ന ടി.സി.പി.എ.കെ. യുടെ സാന്ത്വനം സായാഹ്നം പെന്‍ഷന്‍ പദ്ധതി.

സംസ്ഥാനത്ത് സര്‍ക്കാര്‍ നികുതി നിയമം നടപ്പാക്കിയതു മുതല്‍ വ്യാപാരികള്‍ക്കു വേണ്ടി കണക്കുകള്‍ തയ്യാറാക്കി നല്‍കി തുടങ്ങി. കെ.ജി.എസ്.ടി യിലൂടെ വാറ്റ് വഴി ജി.എസ്.ടി.യില്‍ എത്തി നില്‍ക്കുന്ന പതിറ്റാണ്ടുകള്‍ നികുതി മേഖലക്ക് കൈത്താങ്ങായി സേവിച്ചവര്‍, ഇന്ന് ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ അനാരോഗ്യം ബാധിച്ച് ജീവിതം വഴിമുട്ടിയവരെ സഹായിക്കുക എന്ന സ്വപ്ന സാഫല്യമാണ് ടി.സി.പി.എ.കെ. യുടെ സ്വപ്ന പദ്ധതിയായ സ്വാന്തനം...സായാഹ്നം.